Posts

പുനഃ സമാഗമം

നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞുള്ള ഒരു സായാഹ്നത്തിൽ പരിചയമില്ലാത്ത നമ്പറിൽ നിന്നും അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ. മറുതലയ്ക്കൽ നിന്നും എടീ, ഞാൻ കൂടെ പഠിച്ച സിന്ധുവാണ് വിളിക്കുന്നതെന്നുള്ള മധുരമൊഴി. ലോ കോളേജിലും ഒരു സിന്ധുവുണ്ടായിരുന്നു, അവളാണെന്ന് നിനച്ച് ഞാൻ വിശേഷം ആരംഭിച്ചു. അപ്പോഴാണ് ഞാൻ വക്കീൽ സിന്ധുവല്ല, കടുങ്ങല്ലൂർ സ്‌കൂളിൽ നിന്നോടൊപ്പം പഠിച്ച സിന്ധുവാണെന്ന് അറിയിച്ച് എന്നിൽ ഒരുപാട് വികാരങ്ങളും ഉൾപുളകങ്ങളും ഒരേ സമയം സമ്മാനിച്ച് നീണ്ട മുപ്പത്തൊന്ന് വർഷങ്ങൾക്ക് പിന്നിലേക്ക് എന്നെ യാത്രയാക്കിയത്. എനിക്ക് സന്തോഷം കൊണ്ട് വീർപ്പ് മുട്ടി. സൗഹൃദങ്ങൾ, പ്രത്യേകിച്ചും പെൺസൗഹൃദങ്ങൾക്ക് വിവാഹം മൂലമുള്ള പറിച്ച് നടൽ മൂലം അധികം ആയുസ്സില്ലാത്തതാണ്. ആൺ സൗഹൃദങ്ങളാകട്ടെ, ഭർത്താവിന്റെയോ ഭാര്യയുടെയോ അനിഷ്ട സമ്പാദനം ഒഴിവാക്കാനായി മനപ്പൂർവം മറന്നു കളയുന്ന ബന്ധങ്ങളായും അവശേഷിക്കുന്നു.ഇതിനിടയിലാണ് എന്റെ കൂട്ടുകാരി ഇതാ കടുങ്ങല്ലൂരിനും ആലുവയ്ക്കും പെരുമ്പാവൂരിനും എല്ലാമപ്പുറത്തുള്ള എന്റെ സ്വന്തം കോതമംഗലത്തു നിന്നും വിളിക്കുന്നത്. കോതമംഗലം എന്നുമെനിക്കെന്റെ ഗതകാലസുഖസ്മരണകളുടെ നാടാണ്. ജനിച്ചത് ആലുവയിലാണെ...
Recent posts